SEARCH


Devakooth Theyyam, Performed by Woman (ദേവക്കൂത്ത്)

Devakooth Theyyam, Performed by Woman (ദേവക്കൂത്ത്)
തെയ്യം ഐതീഹ്യം/THEYYAM LEGEND


ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും കളിയാട്ടങ്ങളിൽ തെയ്യക്കോലം കെട്ടിയാടാറുണ്ടെങ്കിലും ഒരു സ്ത്രീ കെട്ടി അവതരിപ്പിക്കുന്ന ‘ദേവക്കൂത്ത്’ തെക്കുമ്പാട് കൂലോം ക്ഷേത്രത്തിന്‍റെ മാത്രം പ്രത്യേകതയാണ്.മറ്റെല്ലാ കാവുകളിലും തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത് വിവിധ സമുദായത്തിൽ(വണ്ണാൻ,മലയ)പ്പെട്ട ആചാരക്കാരായ പുരുഷന്മാരാണ്. എന്നാൽ തെക്കുമ്പാട് കൂലോം ക്ഷേത്രത്തിലെ ദേവക്കൂത്ത് കെട്ടിയാടുന്നത് മലയസമുദായത്തിലെ ആചാരക്കാരിയായ ഒരു സ്ത്രീയാണ് എന്നത് തെക്കുമ്പാട് കൂലോത്തിന്‍റെ പ്രശസ്തിയും പ്രധാന്യവും വർദ്ധിപ്പിക്കുന്നു.
ദേവക്കൂത്ത് (സ്തീ തെയ്യം):
കേരളത്തില്‍ ‘ദേവക്കൂത്ത്’ തെയ്യം കെട്ടിയിരുന്ന ഏക സ്ത്രീയായിരുന്നു കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി മാടായിത്തെരുവിലെ വടക്കന്‍ കൂരന്‍ കുടുംബത്തിലെ ലക്ഷ്മിയേടത്തി. 2010 ല്‍ ഇവര്‍ തെയ്യം കെട്ടു നിര്ത്തിര. ഇപ്പോള്‍ ഇവരുടെ കാര്മ്മിതകത്വത്തില്‍ മറ്റൊരു സ്ത്രീയാണ് തെയ്യം കെട്ടുന്നത്.
നാല്പ്പ ത്തി ഒന്ന് ദിവസം നീണ്ടു നില്ക്കുെന്ന നോമ്പ് നോറ്റശേഷമാണ് ഈ തെയ്യം കെട്ടുന്നത്. ഇക്കാലയളവില്‍ മറ്റുള്ളവരുമായി ഇടപഴകാതെ ഒറ്റപ്പെട്ട ജീവിതം നയിക്കണം, സസ്യ ഭുക്കായിരിക്കണം. ആളുകള്ക്ക്െ ഈ ദൈവത്തില്‍ അത്രയും വിശ്വാസമാണ്. അസുഖങ്ങള്‍ ഭേദപ്പെടുവാനും സമ്പത്ത്, ആരോഗ്യം, സുഖം എന്നിവ ലഭിക്കാനും ഈ ദേവിയെ ആരാധിക്കുന്നു.
ആയിരം തെങ്ങു വള്ളുവന്‍ കടവില്‍ നിന്ന് ഒരു മരം കൊണ്ടുണ്ടാക്കിയ ബോട്ടില്‍ ആണ് തെയ്യം കെട്ടുന്നതിനു രണ്ടു ദിവസം മുമ്പായി കോലക്കാരി തെക്കുമ്പാട് കടവിലേക്ക് വരുന്നത്. താലപ്പൊലിയുമായി എതിരേറ്റാണ് ഇവരെ കൊണ്ട് വരുന്നത്. രണ്ടു ദിവസവും താല്ക്കാ ലികമായി പണിത ‘കുച്ചില്‍’ (തെങ്ങിന്റെ ഓല കൊണ്ട് പണിത അറയില്‍) ആണ് കോലക്കാരി കഴിയുക. ഈ ദിവസങ്ങളില്‍ മറ്റുള്ളവരുമായി യാതൊരു ബന്ധവും പുലര്ത്തി ല്ല. തെയ്യം കെട്ടേണ്ട ദിവസം മാത്രമേ അടുത്ത ബന്ധുക്കളായ ഭര്ത്താളവ്, മകന്‍ എന്നിവര്‍ വന്നു ചമയങ്ങള്‍ ചെയ്യൂ. മുഖം ചായം തേക്കും തലയില്‍ വര്ണ്ണാാഭമായ തുണികളും മാറത്ത് മുലയുടെ രൂപത്തിലുള്ള ലോഹത്തിന്റെ പ്ലേറ്റും, ആഭരണങ്ങളും വളകളും ഒക്കെ ധരിച്ചു ഒരു തെയ്യമായി രൂപാന്തരപ്പെടുന്നു. അതിനു ശേഷം കുച്ചിലിനു പുറത്ത് ചെണ്ട കൊട്ടാന്‍ തുടങ്ങും. ആ സമയത്ത് കര്ട്ട ന്‍ ചെറുതായി മാറ്റി തെയ്യം പാട്ടിന്റെ അകമ്പടിയോടെ താളാത്മകമായി ക്ഷേത്രത്തിനു നേരെ ചെറു നൃത്തം വച്ച് വരും. അല്പ്പി സമയത്തിനുള്ളില്‍ മറ്റൊരു ദേവത നാരദന്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് ചെണ്ടയുടെ താളത്തിനൊത്ത് ഇരുവരും നൃത്തം ആരംഭിക്കും.
ദേവലോകത്ത് നിന്ന് സുന്ദരിയായ യുവതി ഒരിക്കല്‍ തന്റെ തോഴിമാരുമൊത്ത് വളരെ വിശേഷപ്പെട്ട പൂക്കള്‍ പറിക്കുന്നതിനായിട്ടാണ് ഈ ചെറുദ്വീപില്‍ എത്തിയത്. പൂക്കള്‍ പറിക്കുന്നതിനിടയില്‍ യുവതി കാട്ടില്‍ ഒറ്റപ്പെടുകയും മറ്റുള്ളവര്‍ യുവതിയെ തിരഞ്ഞുവെങ്കിലും കാണാതിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ യുവതിയെ നാരദനെ മനസ്സില്‍ ധ്യാനിക്കുകയും നാരദന്‍ പ്രത്യക്ഷപ്പെട്ടു യുവതിയെ തായക്കാവിലെക്കും അവിടുന്നു കൂലോം ഭാഗത്തേക്കും നയിക്കുന്നു. അവിടെ തെങ്ങിന്റെ ഓല കൊണ്ട്ഒ ഒരു താല്ക്കാ ലിക ഷെഡ്‌ പണിത് അവിടെ നിന്ന് യുവതി വസ്ത്രം മാറി. പിന്നീട് അവിടെ നിന്ന് തോണിയില്‍ തെക്കുമ്പാട് നദി കടന്നു ആയിരം തെങ്ങു വള്ളുവന്‍ കടവില്‍ എത്തുകയും അവിടെ നിന്ന് സ്വര്ഗ്ഗ ത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തു എന്നാണു ഐതിഹ്യം.
പഴയ ചിറക്കല്‍ രാജവംശത്തിന്റെ കീഴിലുള്ള തെക്കുമ്പാട് കൂലോത്ത് (ദേവസ്ഥാനം) അവതരിപ്പിക്കുന്ന തെയ്യക്കോലമാണിത്. ഒന്നിടവിട്ട വര്ഷ‍ങ്ങളിലാണ് ഇത് കെട്ടിയാടുന്നത്‌. പ്രബലരായ ദൈവങ്ങളെല്ലാം സ്ത്രീ രൂപങ്ങളാണെങ്കിലും അത് കെട്ടിയാടുന്നവരെല്ലാം പുരുഷന്മാരാണ്. അതിനു ഏക അപവാദമാണ് ലഷ്മിയേടത്തി. അത് കൊണ്ട് തന്നെ ദേവക്കൂത്ത് വളരെ പ്രസിദ്ധമായി. വിദേശത്ത് നിന്നടക്കം ആളുകള്‍ ഇത് കാണാന്‍ എത്താറുണ്ട്. തെയ്യംകെട്ടു സമുദായത്തിലെ അംഗമാണ് ലക്ഷ്മിയെങ്കിലും അവര്ക്ക്വ ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. നേരത്തെ കെട്ടിയിരുന്ന ആളുകള്‍ ഇതില്‍ നിന്ന് പിന്മാറിയപ്പോള്‍ സംഗതി മുടങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ ആണ് ഒരു നിയോഗം പോലെ ലക്ഷ്മി ഈ രംഗത്തേക്ക് കടന്നു വന്നത്. ലക്ഷ്മിയുടെ ഭര്ത്താോവ് കേളുപണിക്കര്‍ മുഴുവന്‍ പിന്തുണയും നല്കിഒയതിനാലാണ് ഒരു ദശാബ്ദക്കാലത്തോളം ലക്ഷ്മിക്ക് ഈ രംഗത്ത് പിടിച്ചു നില്ക്കാ നായത്. ചെറുപ്പത്തിലെ നാടന്‍ പാട്ട് പാടിയ പരിചയവും കോതാമൂരി പാട്ട് നിരവധിയിടങ്ങളില്‍ അവതരിപ്പിച്ച പരിചയവും ഉള്ളത് ലക്ഷ്മിക്ക് വലിയ തുണയായി. വലിയ ആള്ക്കൂ ട്ടത്തിന്റെ മുന്നില്‍ തെറ്റ് പറ്റാതെ തെയ്യം അവതരിപ്പിക്കാന്‍ പ്രത്യേക ധൈര്യം വേണം.
സ്ത്രീകളുടെ മാസ മുറ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ആശുദ്ധിയാകുമോ എന്നാ പ്രശ്നം കാരണമാണ് പെണ്കുടട്ടികള്‍ ഈ രംഗത്തേക്ക് വരാന്‍ മടിക്കുന്നത്. എന്നാല്‍ ലക്ഷ്മി ഈ അവസ്ഥ തരണം ചെയ്യുന്നത് ഗുളികകള്‍ കഴിച്ചു അതിന്റെ സമയം മാറ്റിയിട്ടാണ്. പിന്നെ നാല്പത്തിയൊന്നു ദിവസത്തെ വ്രതവും വേണം. അനുഷ്ഠാനങ്ങള്‍ നന്നായി പഠിച്ചിരിക്കണം. ഫോക്ക് ലോര്‍ അക്കാദമി ലക്ഷ്മിക്ക് തെയ്യം കെട്ടിന് അവാര്ഡ്െ നല്കിംയിട്ടുണ്ട്. തെക്കുമ്പാട്‌ ദ്വീപ്‌ – അറേബ്യന്‍ തീരത്തായി സ്ഥിതി ചെയ്യുന്ന നാളികേരത്താല്‍ സമൃദ്ധമായ ഒരു ചെറിയ കര പ്രദേശമാണിത്. ചിറക്കല്‍ കോലത്തിരി രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു ഇവിടം. അഴീക്കല്‍ തുറമുഖത്തിനടുത്ത ദ്വീപായതിനാല്‍ വിദേശ കച്ചവടക്കാര്‍ ഇത് വഴി ധാരാളമായി വരുമായിരുന്നു. പയങ്ങാടി, തെക്കുമ്പാട്, മാട്ടൂല്‍, വളപട്ടണം നദികള്‍ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. കണ്ണപുരം പഞ്ചായത്തുമായി ഒരു പാലത്തിലൂടെ ഇപ്പോള്‍ ഈ ദ്വീപിനെ ബന്ധിപ്പിച്ചിരിക്കുന്നു. ഈ ദ്വീപിന്റെ തെക്കേയറ്റത്താണ് തായക്കാവും കൂലോം ക്ഷേത്രവും. ഇവിടെ ചുഴലി ഭഗവതിയും സോമേശ്വരി ദേവിയുമാണ് ഉള്ളതെന്ന് കരുതപ്പെടുന്നു. എന്നാല്‍ സോമേശ്വരി ദേവിക്കായി ഇവിടെ ഇത് വരെ തെയ്യം കെട്ടിയാടിയിട്ടില്ല. എന്നാല്‍ ഇവിടെ കരിഞ്ചാമുണ്ടി, വരാഹരൂപം എന്നീ ദേവതകളാണ് ഉള്ളത്. അതിനായി ക്ഷേത്രത്തില്‍ പ്രത്യേക സ്ഥാനം ഉണ്ട്. തായക്കാവിലെ പ്രധാന ആരാധനാമൂര്ത്തി തായ്പ്പരദേവത (ചുഴലി ഭഗവതി) യാണ്. മാടായികാവു ഭഗവതിയുടെ മറ്റൊരു രൂപം. രണ്ടു സ്ഥലത്തും ഒരേ സമയത്താണ് തെയ്യം കളിയാട്ടം നടക്കുന്നത്. ഇരഞ്ഞിക്കല്‍ ഭഗവതി, കളിക്ക ഭഗവതി, കലക്ക തെയ്യം, കാട്ടിലെ തെയ്യം, ചെറുക്കന്‍ കരിയാത്തന്‍, കരിഞ്ചാമുണ്ടി, വേട്ടക്കൊരു മകന്‍, ദേവക്കൂത്ത്, ബിന്ദൂര്‍ ഭൂതം എന്നിവയാണ് ഈ കൂലോത്തെ മറ്റ് തെയ്യങ്ങള്‍. രണ്ടു വര്ഷ്ത്തെ ഇടവേളയിലാണ് ഇവിടെ തെയ്യം കെട്ടിയാടുന്നത്‌.
അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848